Welcome To ' ARANGU '


ബാംഗ്ലൂര്‍ മലയാളികളുടെ
 ഓണ്‍ ലൈന്‍ പ്ലാറ്റ്ഫോം


ഓണ്‍ ലൈന്‍ പത്രങ്ങള്‍

Karataka Govt Site

Bangalore Yellow pages

Official Websites

Matrimonial

Kerala CM

Approved Nursing Institutions (Karnataka)(

സൈകതം

View



-പരസ്യം           

ടെലിഫോണ്‍ ഡയറക്ടറി

ബാംഗ്ലൂര്‍ നവംബര്‍


വേദം മനുഷ്യ ജീവിതത്തിനു ള്ള 'മാനിഫെസ്റ്റൊയാണ് ' വേദ വിരുദ്ധ ജീവിതം വേദനയാകുന്നു : ശശി കമ്മട്ടശ്ശേരി

posted 27 Nov 2011 04:03 by arangubangalore@gmail.com   [ updated 28 Nov 2011 02:09 ]



















വേദം മനുഷ്യ ജീവിതത്തിനു ള്ള  'മാനിഫെസ്റ്റൊയാണ് ' വേദ വിരുദ്ധ ജീവിതം വേദനയാകുന്നു : ശശി കമ്മട്ടശ്ശേരി. കാശ്യപ വേദ ഫൌണ്ടേഷന്‍ കല്യാണ്‍ നഗറില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


പണ്ട് ഭാരത ഭൂമിയിലെ എല്ലാ മനുഷ്യരും ഋഷികളായിരുന്നു. എന്നാല്‍ ഇന്നത്തെ ഭാരതീയര്‍ക്ക് ഋഷി എന്നതിന്റെ അര്‍ഥം ഉള്‍ക്കൊള്ളാനാവുന്നില്ല. 'ഋഷിക' എന്ന വാക്കെന്താനെന്നു പോലും ഇന്നത്തെ 
ഭാരതീയനു അറിയില്ല.

വേദം മനുഷ്യ ജീവിതത്തിനു ള്ള 'മാനിഫെസ്റ്റൊയാണ് ' വേദ വിരുദ്ധ ജീവിതം വേദനയാകുന്നു : ശശി കമ്മട്ടശ്ശേരി



അര്‍ത്ഥ തൃഷ്ണ ശമിപ്പിക്കാന്‍ ഒരു കാലത്ത് ലോകം മുഴവന്‍ നോട്ടമിട്ടത് ഭാരതതെയാണ്.. എന്നാല്‍ ഇന്ന് ഈ ഭാരത ഭൂമി പിച്ച തെണ്ടുന്ന അവസ്ഥയാണ് നാം കാണുന്നത്.

ഇന്ന് സന്ധ്യാ നാമം നാമം ചൊല്ലാന്‍ പോലും ആര്‍ക്കും സമയമില്ല.. പണ്ട് ഹിന്ദു ഗൃഹത്തില്‍ ഐക്യ മത്യ സൂക്തം ചൊല്ലുക പതിവായിരുന്നു. അത് നിന്നതോടെ കുടുംബത്തില്‍ ഐക്യമില്ലയ്മയുമുണ്ടായി.
ഗായത്രി മന്ത്രം ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്ക്ട്ടെയെന്നാണ്.അല്ലാതെ എന്റെ ബുധിമാത്രം പ്രകാശിപ്പിക്കണമെന്ന സ്വാര്‍ത്ഥ ചിന്തയല്ല. ഇന്ന് ഗായത്രി മന്ത്രം ചൊല്ലാന്‍ പോലും ആര്‍ക്കും താല്പര്യമില്ല.


 
അച്ഛന്റെയും അമ്മയുടെയും സ്നേഹം നാം അനുഭവിക്കുകയാണ്.അല്ലാതെ വിശ്വസിക്കുകയല്ല.അതുപോലെ ഈശ്വരന്‍റെ സ്നേഹം നാം അനുഭവിക്കുകയാണ് വേണ്ടത്.അല്ലാതെ വിശ്വസിക്കുകയല്ല വേണ്ടത്.
മാതാ പിതാക്കളുടെ സ്നേഹ സ്പര്‍ശം അനുഭവിക്കാന്‍ നമുക്കാവണം.

ഒരു കുഞ്ഞു വയറ്റില്‍ രൂപം പ്രാപിക്കുന്നതിനു മുന്‍പ് തന്നെ മാതാപിതാക്കള്‍ അവരുടെ മനസ്സിനെ രൂപ പ്പെടുതെണ്ടാതുണ്ട്. അപ്പോള്‍ മാത്രമേ സമൂഹ നന്മയ്ക്ക്  ഉതുകുന്ന കുഞ്ഞു പിറക്കൂ.

കുഞ്ഞിന്റെ വായില്‍ തേനും വയമ്പും സ്വര്‍ണത്തില്‍ കൊടുക്കാറുണ്ടായിരുന്നു.... കുഞ്ഞിന്റെ വായില്‍ നിന്നും മധുര തമമായ വാക്കുകളെ വരാവു എന്ന് ആഗ്രഹിച്ചിരുന്നു അത്.
കുട്ടികള്‍ക്ക് പേരിടുന്നത് പോലും ആലോചിച്ചു വേണം.

വേദാനുശാസ പ്രകാരം ജീവിക്കുക മാത്രമാണ് ജീവിതോന്നമനത്തിന് ഏക പോം വഴി എന്നദ് ദേഹം പറഞ്ഞു.

 സനേഷ്‌ , നവീന്‍ എന്നിവര്‍ സംസാരിച്ചു  



എം.ആര്‍.രാജേഷ്‌








                            

ഇനി ഓണ്‍ ലൈനിലും ചിത്രകല പഠിക്കാം.

posted 26 Nov 2011 20:15 by arangubangalore@gmail.com   [ updated 26 Nov 2011 20:31 ]


ഓണ്‍ ലൈനില്‍ ചിത്രകള്‍ പഠിപ്പിക്കുന്നതിനു ബങ്കലൂര്‍ മലയാളികളായ  ശ്രീ കുമാറും സംജിതും.
സ്കൂള്‍ വിദ്യാര്തികള്‍ക്ക് സൌജന്യമായിരിക്കും പരിശീലനം.

പെന്‍സില്‍ ഡ്രോയിംഗ് മുതല്‍ ചിത്രകലയുടെ എല്ലാ തലങ്ങളിലും പരിശീലനം നല്കുമീന് ശ്രീകുമാര്‍ പറഞ്ഞു.

       പരിശീലനത്തിന് ചേരുന്നതിനും കൂടുതല്‍ അറിയാനും വെബ്സൈറ്റ് സന്ദര്‍ശിക്കുക.
                            www.hobituteartedu.com

ശ്രീകുമാര്‍ മുന്‍പ് ഇന്ഫോസിസിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
സംജിത്‌ എയര്‍.ടെലിലും









ഇന്ദിര നഗറില്‍ ഡിസംബര്‍ നാലിന് നാടകഗാന സന്ധ്യ. 'എങ്ങിനെ നീ മറക്കും'

posted 26 Nov 2011 19:37 by arangubangalore@gmail.com   [ updated 26 Nov 2011 19:39 ]


ഡിസംബര്‍ നാലിന് വൈകുന്നേരം അഞ്ചരയ്ക്ക് ഇന്ദിര നഗര്‍ ഈസ്റ്റ്റ്‌ കള്ച്ചരല്‍ അസോസിയേഷന്‍ ഹാളില്‍ 'എങ്ങിനെ നീ മറക്കും ' എന്ന പേരില്‍  കേരള സമാജമാണ് പരിപാടി ഒരുക്കുന്നത് .
പ്രവേശനം സൌജന്യമാണ്. 

സംഗീത സംവീധയകന്‍ എം.കെ.അര്‍ജുന്‍ പങ്കെടുക്കും.
നടാക്‌ നടന്‍ മാത്യു അഗസ്റ്റിന്‍ നടാക്‌ ഗാനങ്ങള്‍ പരിചയപ്പെടുത്തും.

പൂച്ചാക്കല്‍ ഷാഹുല്‍ രചിച്ച നാടക ഗാനങ്ങളുടെ സമാഹാരം രംഗ ഗീതങ്ങള്‍ ചടങ്ങില്‍ പ്രകാശനം ചെയും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9845323354  josearaphel@gmail.com.



ദൂരവാണിനഗര്‍ കേരള സമാജത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യരക്ഷായോജന

posted 26 Nov 2011 08:38 by arangubangalore@gmail.com


ദൂരവാണിനഗര്‍ കേരള സമാജത്തിന്റെ നേതൃത്വത്തില്‍ നാരായണ ഹൃദയാലയ, ബയോകോണ്‍ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ആരോഗ്യപരിരക്ഷാ പദ്ധതിയായ ആരോഗ്യരക്ഷായോജനയില്‍ അംഗങ്ങളാകാന്‍ താത്പര്യമുള്ളവര്‍ക്കായി ഞായറാഴ്ച രാവിലെ 10.30 മുതല്‍ അംഗത്വ ക്യാമ്പ് നടത്തും. അംഗങ്ങളാകുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വരെ ചെലവ് വരുന്ന ശസ്ത്രക്രിയയടക്കമുള്ള ചികിത്സകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. 
രണ്ടംഗങ്ങളുള്ള കുടുംബത്തിന് 238 രൂപ വീതവും മൂന്നംഗങ്ങളുള്ള കുടുംബത്തിന് 198 രൂപയും പ്രീമിയം അടയ്ക്കണം. നാല് മുതല്‍ ഏഴ് പേര്‍ വരെ അംഗങ്ങളായുള്ള കുടുംബത്തിന് 158 രൂപ വീതമാണ് പ്രീമിയം തുക. 
ആരോഗ്യരക്ഷാ യോജനയില്‍ സഹകരിക്കുന്ന ആസ്പത്രികളില്‍ ചികിത്സ സൗജന്യമാണ്. ജൂബിലി സ്‌കൂളിന് സമീപത്തുള്ള ആരോഗ്യരക്ഷാ യോജന ക്ലിനിക്കലും കുറഞ്ഞ നിരക്കില്‍ ലബോറട്ടറി പരിശോധനകള്‍ നടത്തും. ചൊവ്വാഴ്ചകളില്‍ സൗജന്യ ഡയബറ്റിക് ഫുഡ് ടെസ്റ്റ് നടത്തും. ക്ലിനിക്കിലെ ഫാര്‍മസിയില്‍ നിന്നു വാങ്ങുന്ന മരുന്നുകള്‍ക്ക് 15 ശതമാനം വിലക്കിഴിവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്‍വീനര്‍ ചന്ദ്രശേഖരക്കുറുപ്പിനെ വിളിക്കാം. ഫോണ്‍ : 99458 42273. 

'ജീവിത വിജയത്തിന് വേദം' ഞായറാഴ്ച കല്യാണ്‍ നഗറില്‍ പ്രഭാഷണം

posted 24 Nov 2011 19:07 by arangubangalore@gmail.com   [ updated 24 Nov 2011 19:08 ]


ജീവിത വിജയത്തിന് വേദം എന്നാ വിഷയത്തില്‍ വേദ പണ്ഡിതന്‍ ശശി കമ്മട്ടശേരി പ്രഭാഷണം നടത്തും.
കല്യാണ്‍ നഗര്‍ ജയ് ഗോപാല്‍ ഗരോടിയ രാഷ്ട്രോല്ഥാന സ്കൂളില്‍ നവംബര്‍ 27 നു  വൈകുന്നേരം 5മണിക്ക് കശ്യപ്‌ വേദ റിസര്‍ച് ഫൌണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
09590624868

കോട്ടയത്തേക്ക്  കര്‍ണാടകയുടെ ഐരാവത്‌ ബസ്‌ സര്‍വീസ്‌ തുടങ്ങി

posted 24 Nov 2011 18:51 by arangubangalore@gmail.com   [ updated 24 Nov 2011 18:52 ]



ബാങ്ക്ലൂരില്‍ നിന്നും വൈകുന്നേരം 7.15നു പുറപ്പെടുന്ന ബസ്‌ പിറ്റേന്ന് രാവിലെ 6.45നു കോട്ടയത്ത്‌ എത്തും. 

കോട്ടയത്ത്‌ നിന്നും വൈകുനേരം 6.നു പുറപ്പെടുന്ന ബസ്‌ ബാങ്ക്ലൂരില്‍ പിറ്റേന്ന് രാവിലെ 5.45നു എത്തും  . 

ഓണ്‍ ലൈനിലും ബുക്ക്‌ ചെയ്യാം.

                    http://www.ksrtc.in



രമേശന്‍ കനിയന്‍ കണ്ടിയുടെ ചിത്ര പ്രദര്‍ശനം 25 നു

posted 23 Nov 2011 21:50 by arangubangalore@gmail.com


കണ്ണൂര്‍ സ്വദേശി രമേശന്‍ കനിയന്‍കണ്ടിയുടെ ചിത്ര പ്രദര്‍ശനം നവംബര്‍ 25നു രാവിലെ പത്തുമണി മുതല്‍ കുമാര കൃപ പാര്‍ക്കില്‍ ചിത്ര കല പരിഷത്ത്‌ ഹാളില്‍ നടക്കും.

,അഴിമതിയുടെ അടിവേരു തേടുമ്പോള്‍' തിപ്പസാന്ദ്ര ഫ്രെന്‍സ്‌ അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ നവംബര്‍ 27ന്.

posted 23 Nov 2011 18:34 by arangubangalore@gmail.com   [ updated 23 Nov 2011 22:52 ]


തിപ്പസാന്ദ്ര ഫ്രെന്‍സ്‌ അസോസിയേഷന്‍ 

പ്രതിമാസ സെമിനാര്‍ നവംബര്‍ 27ന്    . വിഷയം ,അഴിമതിയുടെ അടിവേരു  തേടുമ്പോള്‍'

വൈകുന്നേരം 5 മണിക്ക് അസോസിയേഷന്‍ 

ഹാളില്‍ നടക്കുമെന്നറിയിച്ചു.

കാര്‍ത്യായനി രാജേന്ദ്രന്‍ പ്രബന്ധം 

അവതരിപ്പിക്കും. ആര്‍. വി. പിള്ള 

അധ്യക്ഷത വഹിക്കും. സുസ്മിത പ്രദീപ്‌ 

ചര്‍ച്ച ഉല്‍ഘാടനം ചെയ്യും

'ഹാസ്യവേദിയുടെ' സാഹിത്യ സായാഹ്നം നവംബര്‍ 26 നു വിദ്യാരണ്യ പുരത്ത്

posted 22 Nov 2011 19:28 by arangubangalore@gmail.com   [ updated 22 Nov 2011 19:31 ]



ബാംഗ്ലൂര്‍ : ഹാസ്യ വേദിയുടെ സാഹിത്യ സായാഹ്നം 26 നു വിദ്യാരണ്യ പുര വികാസ്‌ ഹാളില്‍ നടക്കും. 
മുല്ലനെഴിയുടെ കാവ്യ ലോകം എന്നാ വിഷയത്തില്‍ ചര്‍ച്ച. വേദി പ്രേസിടന്റ്റ്‌ വി.ആര്‍. ഹര്‍ഷന്‍ പ്രബന്ധം അവതരിപ്പിക്കും .

പാലക്കാട്‌ എന്‍. എസ്.എസ്‌. എന്ജിനിയരിംഗ് കോളജ്‌ പൂര്‍വ വിദ്യാര്‍ഥി സംഗമം നവംബര്‍ 26 നു

posted 20 Nov 2011 19:27 by arangubangalore@gmail.com   [ updated 20 Nov 2011 19:29 ]


ബാംഗ്ലൂര്‍ : പാലക്കാട്‌ എന്‍. എസ്.എസ്‌. എന്ജിനിയരിംഗ് കോളജ്‌ പൂര്‍വ വിദ്യാര്‍ഥി സംഗമം നവംബര്‍ 26 നു വൈകുന്നേരം 4.30 നു  ഇന്ദിര നഗര്‍ ഈസ്റ്റ്‌ കള്ച്ചരല്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുമെന്നറിയിച്ചു . 

1-10 of 15