മെട്രോയ്ക്ക് മുന്‍പേ ബാങ്കലൂരില്‍ സൈക്കിള്‍ ഷെയറിംഗ് തുടങ്ങി.. എം.ജി.റോഡ്.: ബാങ്കലൂരില്‍ ഒക്ടോബര്‍ ഇരുപതിന് 'നമ്മ മെട്രോ ' ഉദ്ഘാടനം ചെയ്യുന്നതിന് മുന്‍പേ സൈക്കിള്‍ ഷെയറിംഗ് തുടങ്ങി.. ഓട്ടോമാറ്റിക് പബ്ലിക് ബൈസിക്കിള്‍ ഷെയറിംഗ് സിസ്റ്റം (ATCAG ) എന്നാണിതിനു പേര് . മലയാളി എം.എല്‍ എ.യായ എന്‍.എ. ഹാരിസ് പദ്ധതി ഉത്ഘാടനം ചെയ്തു.. ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. തങ്ങള്‍ക്കു ആവശ്യമായ സമയം സൈക്കിള്‍ വാടകയ്ക്ക് ഉപയോഗിക്കാം. പരീക്ഷണാര്‍ത്ഥം മൂന്നു മാസത്തേയ് ക്കാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്.. വിജയിച്ചാല്‍ ഓരോ അരക്കിലോമീട്ടരിലും ഇത്തരം സൈക്കിള്‍ സ്ടാന്റുകള്‍ വരും. ഫീല്‍ഡ് മാര്‍ഷല്‍ കറിയപ്പാ വാര്‍ മെമ്മോറിയല്‍, ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ, ശങ്കര്‍ നാഗ് തീയറ്റര്‍ എന്നിവിടങ്ങള്‍ക്ക് സമീപമാണ് ഇപ്പോള്‍ സൈക്കിള്‍ കേന്ദ്രങ്ങള്‍ തുടങ്ങിയത്. |


