ബാങ്കളൂരില്‍ പ്രോപര്‍ട്ടി കാര്‍ഡ് വരുന്നു ,' ഖാത്ത' വിട പറയും.. ബാങ്കളൂരില്‍ പ്രോപര്‍ട്ടി കാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. ഇതോടെ ഖാത്ത നിര്‍ത്തും.. ബാങ്കളൂരില്‍ 'അര്‍ബന്‍ പ്രോപ്പര്‍ട്ടി ഓണര്‍ ഷിപ് റെക്കോര്‍ഡ് ' ( UPOR ) പദ്ധതി നടപ്പാകുന്നതോടെ അവകാശികള്‍ക്ക് വസ്തുവിന്റെ പ്രോപര്‍ട്ടി കാര്‍ഡ് നല്‍കും. SUEVEY SETTILMENT AND LAND RECORD ( SSLR) എന്ന വകുപ്പിനാണ് മെന്റിനാണ് ഇതിന്റെ ചുമതല. ഇതിന്നായി ബാംഗ്ലൂര്‍ നഗരത്തെ മുഴവന്‍ അളന്നു തിരിക്കണം. മുന്‍പ് 1970 ലാണ് ഇങ്ങനെ ഒരു അളന്നു തിരിക്കല്‍ നടന്നത് . പക്ഷെ അന്ന് ബാംഗ്ലൂര്‍ നഗരം 125 ചതുരശ്ര കിലോ മീറ്റര്‍ മാത്രമായിരുന്നു. എന്നാല്‍ ഇന്ന് 740 ചതുരശ്ര കിലോ മീറ്റര്‍ ആയി..പിന്നീട് നഗര സഭ കൂടുതല്‍ സ്ഥലങ്ങള്‍ ഏറ്റെടുത്തെങ്കിലും സര്‍വേ വകുപ്പിനെ അറിയിച്ചിട്ടില്ല. അതിനാല്‍ യാട്ജോരു രേഖയും ഈ വകുപ്പിന്റെ പക്കല്‍ ഇല്ല . വസ്തു കൈമാറ്റം പോലും ഈ വകുപ്പിനെ അറിയിക്കേണ്ടതുണ്ട് എന്നാല്‍ മറ്റു വകുപ്പുകള്‍ അതിനു ശ്രമിക്കാറില്ല. വസ്തുക്കളുടെ അളവില്‍ ധാരാളം കൃത്രിമവും നടക്കുന്നുണ്ട്.. ഈ പദ്ധതി നടപ്പാക്കുന്നതോടെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.. അനധികൃത വില്പന നടക്കില്ല. ടാക്സ് അടയ്ക്കുന്നതിനും മറ്റു ആവശ്യങ്ങള്‍ക്കും പ്രോപ്പര്‍ട്ടി കാര്‍ഡ് ആവശ്യമാണ്.. ഇതിന്നായി ഡിസംബറില്‍ 1800 സര്‍വേയര്‍ മാരെ പുതുതായി നിയമിക്കും. പദ്ധതി പൂര്‍ത്തിയാക്കാന്‍ മൂന്നു വര്‍ഷമെങ്കിലും എടുക്കുമെന്ന് കരുതുന്നു . അനധി കൃത ലെ ഔട്ടുകള്‍ക്കും കാര്‍ഡ് ലഭിക്കും. പക്ഷെ അവയുടെ വില്പന നടക്കില്ല. 400 രൂപ മുതലായിരിക്കും കാര്‍ഡിന്റെ ഫീസ് . |


