![]() | മെട്രോയുടെ ആദ്യ യാത്രയില്‍ പങ്കു ചേരാന്‍ നഗരം കൊതിക്കുന്നതിന്റെ തെളിവാണെന്ന് വ്യക്തം.. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കും. ദിവസവും 50000 ത്തോളം പേര്‍ മെട്രോയുടെ ആദ്യ റീച്ചില്‍ യാത്ര ചെയ്യുമെന്ന് കരുതുന്നു.. ബയ്യപ്പനഹള്ളി മുതല്‍ എം.ജി. റോഡ് വരെയാണ് വ്യാഴാഴ്ച സര്‍വീസ് തുടങ്ങുക. ടിക്കറ്റുകള്‍ അതാതു സ്റ്റെഷനുകളിലും, ഓണ്‍ ലൈനിലും ലഭിക്കും. ഇത് കൂടാതെ ചില ഔട്ട് ലെറ്റുകളും തുടങ്ങാന്‍ പദ്ധതിയുണ്ട്..
ഒരു വര്‍ഷം ഉപയോഗിക്കാവുന്ന 'വാര്‍ഷിക്' കാര്‍ഡിന് 100 രൂപയാണ് വില. 50 രൂപ മുതല്‍ 1500 രൂപയ്ക്ക് വരെ ഇത് റീ ചാര്‍ജ് ചെയ്യാം. കാര്‍ഡു കളവു പോയാല്‍ റീ-ഫണ്ട് ചെയ്യാനും സംവീധാനം ഉണ്ടാവും.
സഞ്ചാര്‍, സരള്‍, സാരഗ് എന്നെ കാര്‍ഡുകള്‍ ഒക്ടോബര്‍ സര്‍വീസ് തുടങ്ങിയതിനു ശേഷം ലഭ്യമാകും.
സഞ്ചാര്‍ കാര്‍ഡുകള്‍ അവ്വശ്യമായ ട്രിപ്പിനു വേണ്ടിയെടുക്കാം. 10 , 40 , 50 100 എന്നീ വിലയ്ക്ക് ഉണ്ടാവും.
സരള്‍ കാര്‍ഡുകള്‍ക്ക് 70 രൂപയാണ്. മെട്രോയെ കൂടാതെ ബാങ്കലൂരിലെ ബസ്സുകളില്‍ ( എ.സി ഒഴിച്ച് ) ഒരു ദിവസത്തേയ്ക്ക് യാത്ര ചെയ്യുന്നതിനും ഉപയോഗിക്കാം .
സാരഗ് കാര്‍ഡുകള്‍ 110 രൂപയാണ് . മെട്രോയെ കൂടാതെ ബാങ്കലൂരിലെ ബസ്സുകളില്‍ ( എ.സി ബസ്സിലും ഉപയോഗിക്കാം ) ഒരു ദിവസത്തേയ്ക്ക് യാത്ര ചെയ്യുന്നതിനും ഉപയോഗിക്കാം
ഇത് കൂടാതെ എല്ലാ സ്റ്റെഷനുകളിലും ടിക്കറ്റിംഗ് യന്ത്രങ്ങളും സ്ഥാപിക്കും.. ഇവയില്‍ നിന്നും 10 , 15 എന്നീ വിലയുക്കുള്ള ടിക്കറ്റുകള്‍ ലഭിക്കും. ഇവ റീ സൈക്കിള്‍ ചെയ്യാവുന്ന ഇലക്ടോണിക്സ് ടോക്കനാണ് . ഇവ യാത്ര കഴിയുമ്പോള്‍ തിരിച്ചു നിക്ഷേപിക്കണം.
|



