ബാംഗ്ലൂര്‍ : മെട്രോ സര്‍വീസ് തുടങ്ങുന്നതോടെ ബയ്യപ്പന ഹള്ളിയുടെയും പരിസര പ്രദേശങ്ങളുടെയും മുഖ:ശ്ചായ തന്നെ മാറും.. ബയ്യപ്പന ഹള്ളിയോടു ചേര്‍ന്ന് മെഗാ കണ്‍ വെന്‍ ഷന്‍ സെന്റര്‍ നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുകയാണ് ബി.എം.ആര്‍.സി.എല്‍. പ്രൈവറ്റ്, പബ്ലിക് പാര്‍ടണര്‍ ഷിപ്പിലാണ് ( പി.പി.പി) ബിസിനസ് സമുച്ചയം നിര്‍മ്മിക്കുക. ഇതോടെ ബയ്യപ്പനഹള്ളി ബാങ്കലൂരിന്റെ മുഖ്യ കേന്ത്രമാകുമെന്ന് വിദഗ്ദര്‍ കണക്കാക്കുന്നു.ബയ്യപ്പനഹള്ളിയില്‍ ദീര്‍ഘ ദൂര സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ നിര്‍ത്താനുള്ള നീക്കവും ആരംഭിച്ചിരിക്കുന്നു.. ഇത് കൂടാതെ അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് കൊമ്പ്ലെക്സും ഒരുങ്ങും.. റിയല്‍ എസ്റ്റെട്റ്റ് ലോബി ഇപ്പോള്‍ തന്നെ ബയ്യപ്പന ഹള്ളി , ഇന്ദിര നഗര്‍, സി.വി.രാമന്‍ , കസ്തൂരി നഗര്‍ എന്നിവിടങ്ങളില്‍ പിടി മുറുക്കി തുടങ്ങി.. പ്ലോട്ടുകളുടെ വില കുതിച്ചു കയറുകയാണ് ഇവിടങ്ങളില്‍. പൊന്നും വില കൊടുത്താലും പ്ലോട്ട് കിട്ടാനില്ലാത്ത അവസ്ഥയാണിവിടെ.. മെട്രോ ബോര്‍ വെല്‍ നിര്‍മിച്ചതോടെ ഈ മേഖലയിലെ കുഴല്‍ കിണറുകള്‍ വറ്റി.. ഏക ആശ്രയം കാവേരി വെള്ളവും , ടാങ്കര്‍ വെള്ളവുമാണ്. ഫ്ലാറ്റുകള്‍ കൂടുന്നതോടെ ടാങ്കര്‍ വെള്ളത്തിന് തീ വില കൊടുക്കേണ്ടി വരും.. |



