കേരളത്തിലെ ടാങ്കര്‍ ലോറി വെള്ളത്തില്‍ ഇ- കോളി ബാക്ടീരിയ കണ്ടെത്തിയതോടെ ബാങ്കലൂരിലും ഭീതി പടര്‍ന്നു.. കുടിവെള്ള ക്ഷാമം നേരിടുന്ന ബാങ്കലൂരില്‍ നല്ലൊരു ശതമാനം പേരും ആശ്രയിക്കുന്നത് ടാങ്കര്‍ ലോറി കളെയാണ്. . എന്നാല്‍ ഇവയില്‍ മിക്കതിനും പ്രാഥമിക പരിശോധന പോലും നടത്തുന്നില്ലന്നതാണ് സത്യം .. പരിശോധന തന്നെ കൈ മടക്കുകളില്‍ ഒതുക്കി തീര്‍ക്കും.. പകര്‍ച്ച വ്യാധികള്‍ ഉണ്ടാവുന്നതിന്റെ ഉറവിടം ആരും തേടാറുമില്ല . |


