ഹോസ്പെട്ട് ( കര്‍ണാടക ): എന്‍ജിന്‍ റൂമിലെ തര്‍ക്കം മൂത്ത് ലോക്കോ പൈലറ്റ് അസിസ്റ്റന്റ് ലോകോ പൈലറ്റിനെ കുത്തി കൊന്നു.. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ബീഹാര്‍ സ്വദേശിയായ സഞ്ജീവ് കുമാറാണ് (32) കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞു വിശ്രമ സ്ഥലത്തും ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി . ആന്ധ്ര പ്രദേശു കാരന്‍ ശൗരി കുമാറാണ് ലോക്കോ പൈലറ്റ്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം.. വിശ്രമ സ്ഥലത്തുണ്ടായ വാക്ക് തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. |


