ബംഗളൂര്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് വ്യാഴാഴ്ച തിരിതെളിയും. വൈകിട്ട് ആറിന് കെആര്‍ സര്‍ക്കിള്‍ സെന്‍ട്രല്‍ കോളേജ് ക്യാമ്പസിലെ ജ്ഞാനജ്യോതി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഡി വി സദാനന്ദ ഗൗഡ മേള ഉദ്ഘാടനംചെയ്യും. 40 രാജ്യങ്ങളില്‍നിന്നുള്ള 180 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. "ആദാമിന്റെ മകന്‍ അബു" അന്താരാഷ്ട്ര മത്സരവിഭാഗത്തിലുണ്ട് ഏഷ്യന്‍ സിനിമ മത്സരവിഭാഗത്തില്‍ സന്തോഷ് ശിവന്റെ "ഉറുമി"യും മത്സരിക്കുന്നു. വെള്ളിയാഴ്ച പകല്‍ 12.30ന് ലിഡോമാളിലെ നാലാംവേദിയിലാണ് "ഉറുമി"യുടെ പ്രദര്‍ശനം. "ചിത്രഭാരതി" വിഭാഗത്തിലുള്ള വി കെ പ്രകാശിന്റെ "കര്‍മയോഗി"യാണ് മേളയിലെത്തുന്ന മറ്റൊരു മലയാള ചിത്രം. |


