![]() | വെള്ളിയാഴ്ച ഒട്ടും തന്നെ തിരക്കുണ്ടായിരുന്നില്ല.. എന്നാല്‍ ശനിയാഴ്ച ഉച്ച കഴിഞ്ഞതോടെ സ്ഥിഗതികള്‍ ആകെ മാറി.. നീണ്ട ക്യൂ രൂപപെട്ടു തുടങ്ങി.. ലാല്‍ ബാഗിലും മറ്റും തിരക്ക് കുറവായിരുന്നു.. എല്ലാവരും മെട്രോയ്ക്ക് സമീപം പാര്‍ക്കിംഗ് തേടി നടക്കുകയായിരുന്നു.. ആലപ്പുഴയില്‍ നിന്നുള്ള ഒരു സ്കൂളില്‍ നിന്നും വിനോദ യാത്രയ്ക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും മെട്രോ യാത്ര ആസ്വദിക്കാനായി.. കേരളത്തില്‍ നിന്നുള്ള വിനോദ യാത്രയില്‍ ഇനി മെട്രോയും ഉള്‍പ്പെടും.. ശനിയാഴ്ച തന്നെ 12 ലക്ഷത്തിന്റെ ടിക്കറ്റ് വിറ്റെന്നാണ് കണക്കു.. ഒരു ട്രിപ്പില്‍ ആയിരത്തിനടുത്തു പേര്‍ക്ക് യാത്ര ചെയ്യാം. |



