Welcome to ARANGU



'അരങ്ങ് '...
ബാങ്ക്ലൂര്‍ മലയാളികളുടെ ഒരു ഓണ്‍ ലൈന്‍ പ്ലാറ്റ്‌ ഫോം ..

കര്‍ണാടക

GOK Banner
കര്‍ണാടകയിലെ വിവിധ വകുപ്പുകള്‍ 

കെ.എന്‍ .എസ് .എസ്

കേരള സമാജം

ബാങ്ക്ലൂര്‍ ക്ഷേത്രങ്ങള്‍

തലയ്ക്കു  മീതെ മെട്രോ ട്രെയിന്‍ ചീറി  പാഞ്ഞ്.. താഴെ റോഡില്‍ ഗതാഗതക്കുരുക്കിനെ ശപിച്ചു  യാത്ര..

posted 21 Oct 2011 07:55 by arangubangalore@gmail.com   [ updated 21 Oct 2011 07:56 ]


ബാംഗ്ലൂര്‍ : മെട്രോ പൊതു ജനങ്ങള്‍ക്ക്‌ തുറന്നു കൊടുത്തതിനു ശേഷം ഒക്ടോബര്‍ 21 മുതല്‍ സാധാരണ സര്‍വീസ് തുടങ്ങി.. പുതിയ സംവീധാനത്തോട് പൊരുത്ത പ്പെടാന്‍ സാധാരണ ക്കാര്‍ക്ക് അല്പം ബുദ്ധി മുട്ടേണ്ടി വന്നു.. യാത്രക്കാര്‍ക്ക്  നിര്‍ദേശങ്ങള്‍ നല്‍കാനും സഹായിക്കാനും മെട്രോ ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും മുന്നോട്ടു വന്നു.. എങ്കിലും മെട്രോയില്‍ കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല.. മെട്രോ ഫീഡാര്‍  ബസ്സുകളും കാലിയായി തന്നെ ഓടി.. സാധാരണക്കാര്‍ പുതിയ സംവീധാനവുമായി ഇണങ്ങാന്‍ ഇനിയും സമയമെടുക്കും.. ഇന്ന് മെട്രോയില്‍ യാത്ര ചെയ്തവര്‍ പലരും കൌതുകതിനായ്  യാത്ര ചെയ്തവരായിരുന്നു.. 
മിക്കവാറും യാത്രക്കാര്‍ ഇന്നും ബസ്സിനെ തന്നെ ആശ്രയിച്ചു.. ഗതാഗത ക്കുരുക്കിനു അല്പം പോലും കുറവുണ്ടായിരുന്നില്ല.. ബയപ്പനഹള്ളിയില്‍ നിന്നും  എം ജി റോഡിലേയ്ക്ക് എത്താന്‍ മെട്രോ 15 - 17  മിനറ്റ് എടുത്തപ്പോള്‍ ബസ്സ്‌ 45 മിനുട്ട് വരെ എടുത്തു..