Welcome to ARANGU



'അരങ്ങ് '...
ബാങ്ക്ലൂര്‍ മലയാളികളുടെ ഒരു ഓണ്‍ ലൈന്‍ പ്ലാറ്റ്‌ ഫോം ..

കര്‍ണാടക

GOK Banner
കര്‍ണാടകയിലെ വിവിധ വകുപ്പുകള്‍ 

കെ.എന്‍ .എസ് .എസ്

കേരള സമാജം

ബാങ്ക്ലൂര്‍ ക്ഷേത്രങ്ങള്‍

റെയില്‍വേയുടെ ഹൈ ടെന്‍ഷന്‍ ചെമ്പു കമ്പികള്‍ രാത്രിയില്‍ മുറിച്ചു കടത്തി..

posted 11 Dec 2011 07:13 by arangubangalore@gmail.com   [ updated 11 Dec 2011 07:14 ]



ബാംഗ്ലൂര്‍ : ബംഗാരപെട്ട്- മാരിക്കുപ്പം റെയില്‍വേ ലൈനില്‍ പുതിയതായി സ്ഥാപിച്ച ഹൈ ടെന്‍ഷന്‍ വയറുകള്‍ രാത്രിയില്‍ മുറിച്ചു കടത്തി. ഏതാണ്ട് അര കിലോമീറ്ററോളം ചെമ്പു കമ്പിയാണ് മുറിച്ചു കടത്തിയത്.ര്രവിലെ അഞ്ചു മണിയോടെ ബംഗാരപെട്ട് മാരിക്കുപ്പം പാസഞ്ചര്‍ ലോകോ പൈലട്ടിന്റെ ശ്രദ്ധയില്‍ പെടുകയാണ് ഉണ്ടായത്.തൂങ്ങി നില്‍ക്കുന്ന ചെമ്പു കമ്പികള്‍ കണ്ട ഉടന്‍ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.. 
         

     പാസഞ്ചര്‍ ലോകൊപൈലറ്റ്‌      തൂങ്ങി നില്‍ക്കുന്ന കമ്പിയില്‍ വൈദ്യുതി പ്രവാഹമില്ലെന്നു ഉറപ്പു വരുത്തി വളരെ സാവധാനം സുരക്ഷിതമായി ട്രെയിന്‍ ഓടിച്ചു.

   പുതിയതായി ഇടുന്ന വൈദ്യുതി ലൈനുകളില്‍    സാധാരണ 'ആന്റി തെഫ്റ്റ് വൈദ്യുതി' കടത്തി വിടാറുണ്ട് . എന്നാല്‍ ഇതും വിഛെ ദിചാണ്
  കമ്പി മുറിച്ചു മാറ്റിയത്. ലക്ഷക്കണക്കിന് രൂപ വില വരും ഇവയ്ക്ക്.
 റയില്‍വേ അന്വേഷണം നടത്തി വരുന്നു.