posted 24 Aug 2011 08:39 by arangubangalore@gmail.com
[
updated 13 Sep 2011 22:20
]
മറുനാടന്‍ മലയാളി സംഘടനകളുടെ സംയുക്ത വേദിയെന്ന ആശയം സ്വാഗതാര്‍ഹം തന്നെ.. ബാങ്കലൂരിലെ മിക്ക സംഘടനകളും കേരള മുഖ്യ മന്ത്രിയുടെ ആശയത്തെ സ്വാഗതം ചെയ്തു മാധ്യമങ്ങളിലൂടെ പ്രസ്താവനകള്‍ ഇറക്കി യിരുന്നു.. ( ഇത് കേവലം പ്രസ്താവനകളില്‍ ഒതുങ്ങാതിരിക്കട്ടെ )
ബാങ്കലൂരില്‍ ഈ ആശയം എത്രത്തോളം പ്രാവര്‍ത്തികമാകുമെന്നു പ്രതീക്ഷിക്കാം.. ഇതിനു വ്യക്തി താല്പര്യങ്ങള്‍ തടസ്സമാവാന്‍ പാടില്ല
മലയാളികളുടെ ക്ഷേമത്തിനായി വര്‍ഷം തോറും കുറഞ്ഞത് പത്ത് സംഘടനകളെങ്കിലും പിറവി എടുക്കുന്നു.. ഇവയില്‍ പലതും ലക്‌ഷ്യം കാണാതെ അകാല മൃത്യു വരിക്കുന്നുണ്ട്.. പല സംഘടനകളും സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി അടിച്ചു പിരിയുകയും ചെയ്യുന്നു.. അകാല മൃത്യു വരിച്ച സംഘടനകളുടെ ലിസ്റ്റ് ആരുടേയും പക്കല്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ല. ( കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി എന്റെ മുന്നില്‍ സംഭവിക്കുന്നത് ഇതാണ്..)
ചില സംഘടനകള്‍ പിളര്‍ന്നു വളരാന്‍ ശ്രമിക്കുന്നു.. പിളരലുകള്‍ വളരാന്‍ വേണ്ടിയല്ല മറിച്ചു ചിലരുടെ സ്വാര്‍ത്ഥ ലകഷ്യങ്ങള്‍ക്ക് വേണ്ടി യാണെതാണ് നഗ്ന സത്യം ...
ബാങ്ക ലൂരിലെ മലയാളികള്‍ ഒന്നിച്ചു നിന്നാല്‍ നമുക്ക് ഒട്ടേറെ കാര്യങ്ങള്‍ നേടിയെടുക്കാനാവും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. .. കേരള മുഖ്യ മന്ത്രി പറഞ്ഞു എന്ന കാരണം കൊണ്ടു (രാഷ്ട്രീയം നോക്കാതെ ) ഈ ആശയത്തെ പ്രാവര്‍ത്തികമാക്കാന്‍ നമ്മള്‍ക്ക് ബാധ്യതയുണ്ട്.. ബങ്കളൂരില്‍ ആരംഭിക്കുന്ന ' നോര്‍ക' ഇതിനു ചുക്കാന്‍ പിടിക്കുമെന്നും നമുക്ക് കരുതാം.. ആദ്യം തന്നെ ബാംഗ്ലൂര്‍ കേരള ഹൌസിന്റെ പ്രവര്‍ത്തനം തുടങ്ങണം..
കേരള ഹൌസിനു സ്ഥലം അനുവദിപ്പിക്കാന്‍ ശ്രമിച്ച എല്ലാ മലയാളികളും, സംഘടനകളും അഭിനന്ദന മര്‍ഹിക്കുന്നു..
ജാതി ,മത , രാഷ്ട്രീയ , വേര്‍തിരിവില്ലാതെ ബാംഗ്ലൂര്‍ മലയാളികള്‍ക്ക് വേണ്ടിയുള്ള ഈ എളിയ ഓണ്‍ ലൈന്‍ സംരംഭവും ഈ ആശയം പ്രാവര്‍ത്തികമാകട്ടെ എന്ന് ആഗ്രഹിക്കുന്നു..
|
|