Welcome To ' ARANGU '


ബാംഗ്ലൂര്‍ മലയാളികളുടെ
 ഓണ്‍ ലൈന്‍ പ്ലാറ്റ്ഫോം


ഓണ്‍ ലൈന്‍ പത്രങ്ങള്‍

Karataka Govt Site

Bangalore Yellow pages

Official Websites

Matrimonial

Kerala CM

Approved Nursing Institutions (Karnataka)(

സൈകതം

View



-പരസ്യം           

ടെലിഫോണ്‍ ഡയറക്ടറി

Malayali news 2012

കുഞ്ചന്‍ കവിതകളും തുള്ളല്‍ പ്രസ്ഥാനവും എന്ന വിഷയത്തില്‍ ഡെക്കാണ്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യ സായാഹ്നം 26-ന് നടക്കും.

posted 18 Feb 2012 21:14 by arangubangalore@gmail.com


  കുഞ്ചന്‍ കവിതകളും തുള്ളല്‍ പ്രസ്ഥാനവും എന്ന വിഷയത്തില്‍  ഡെക്കാണ്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സാഹിത്യ സായാഹ്നം 26-ന് നടക്കും.
സതീഷ് തോട്ടാശ്ശേരി പ്രബന്ധം അവതരിപ്പിക്കും. പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. 

 വൈകിട്ട് നാലുമുതല്‍ മൈസൂര്‍ റോഡ് ബാട്രായണപുരയിലെ സൊസൈറ്റി സില്‍വര്‍ ജൂബിലി ഹാളിലാണ് പരിപാടി.

ബാംഗ്ലൂര്‍ നോര്‍ക്ക പ്രതിനിധിസംഗമം

posted 18 Feb 2012 21:09 by arangubangalore@gmail.com


ബാംഗ്ലൂര്‍ നോര്‍ക്ക പ്രതിനിധി സമ്മേളനം അല്സൂരില്‍ നടന്നു. മലയാളി സംഘടനകളുമായി കേരള പ്രവാസി കാര്യ വകുപ്പ് ചര്‍ച്ച നടത്തി 

നായര്‍ സേവാ സംഘ് കര്‍ണാടകയുടെ വനിതാവിഭാഗം സ്ത്രീശക്തിയുടെ ആഭിമുഖ്യത്തില്‍ മന്നം ട്രോഫി തിരുവാതിരക്കളി മത്സരം ഫിബ്രവരി 12ന് .

posted 28 Jan 2012 21:03 by arangubangalore@gmail.com

നായര്‍ സേവാ സംഘ് കര്‍ണാടകയുടെ വനിതാവിഭാഗം സ്ത്രീശക്തിയുടെ ആഭിമുഖ്യത്തില്‍ മന്നം ട്രോഫി തിരുവാതിരക്കളി മത്സരം ഫിബ്രവരി 12ന്  വൈകിട്ട് 3.30 മുതല്‍ ഇന്ദിരാനഗര്‍ ഇ.സി.എ. നടക്കും  .

'മലയാള സിനിമയുടെ ചരിത്രവും വര്‍ത്തമാനവും ' ഫിബ്രവരി 5ന് ദൊഡ്ഡബൊമ്മസാന്ദ്രയില്‍

posted 28 Jan 2012 20:54 by arangubangalore@gmail.com

 സര്‍ഗധാരയുടെ ആഭിമുഖ്യത്തില്‍ മലയാള സിനിമയുടെ ചരിത്രവും വര്‍ത്തമാനവും സമൂഹപക്ഷത്ത് നിന്ന് വിശകലനം ചെയ്യുന്ന സെമിനാര്‍ ഫിബ്രവരി 5ന് നടക്കും. വൈകിട്ട് 3 മുതല്‍ ദൊഡ്ഡബൊമ്മസാന്ദ്ര കെ.എന്‍ .ഇ. ട്രസ്റ്റ്‌കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടി. സുരേഷ് കോടൂര്‍ , ജെ.എം. ജയചന്ദ്രന്‍ , സി.ആര്‍ . ഉമേഷ് എന്നിവര്‍ സംസാരിക്കും. 

അള്‍സൂര്‍ തടാകത്തിനു സമീപം ബാങ്ക്ലൂരിലെ നോര്‍ക ഓഫീസ്‌

posted 28 Jan 2012 20:47 by arangubangalore@gmail.com   [ updated 28 Jan 2012 20:57 ]

ബാങ്ക്ലൂര്‍ : ബാങ്ക്ലൂരിലെ നോര്‍ക്കയുടെ ഓഫീസ്‌ അല്സൂരിനു സമീപമുള്ള ശ്രീനാരായണ സമിതിയുടെ ഓഫീസിനു സമീപം ജനുവരി 31 നു തുറക്കും.  നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നോയല്‍ തോമസ് ബാംഗ്ലൂര്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം  നിര്‍വഹിക്കുക . ഫെയ്മയുടെയും , ശ്രീനാരായണ സമിതിയുടെയും സഹായത്തോടെയാണ് സൗകര്യം ഒരുക്കിയത്. വൈകുന്നേരം നാലു മണിക്കാണ് ഉല്‍ഘാടനം 

     പരിപാടിയില്‍ ബാങ്ക്ലൂരിലെ  വിവിധ മലയാളി സംഘടനകളുടെ പ്രവര്‍ത്തകര്‍ പങ്കെടുക്കും. 

കേരള സാമൂഹ്യക്ഷേമ മന്ത്രി മുനീറിന് ബാങ്ക്ലൂരില്‍ സ്വീകരണം നല്‍കി..

posted 27 Jan 2012 19:38 by arangubangalore@gmail.com


കേരള സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി മുനീറിന് കെ.എം.സി.സി. സ്വീകരണം നല്‍കി. ബന്ക്ലൂരിലെ മലയാളികളുടെ സേവന തല്പരതയെ അദ്ദേഹം അഭിനന്ദിച്ചു.

സുവര്‍ണ കര്‍ണാടക കേരള സമാജം സര്‍ജാപുര റോഡ് കൈക്കൊണ്ടനഹള്ളി ശാഖാ ഭാരവാഹികളെ തിരഞ്ഞെടുത്തു.

posted 27 Jan 2012 19:33 by arangubangalore@gmail.com


 ഓര്‍ഗനൈസേഷന്‍ സെക്രട്ടറി രാജന്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. ഷാന്‍ എം. പാഷ (ശാഖാ ചെയര്‍മാന്‍ ), കെ.എ. ഷാബു (കണ്‍വീനര്‍ ), ജോസ് കരടന്‍ (ഫിനാന്‍സ് കണ്‍വീനര്‍ ), അംബരീഷ് (വൈസ് ചെയര്‍മാന്‍ ), ഒ.ജെ. മാത്യു (ജോ. കണ്‍വീനര്‍ ) എന്നിവരാണ് ഭാരവാഹികള്‍ 

'മഹ്ഫിലെ മിലാദ് 2012' ജനുവരി 30,31 നു യശ്വന്തപുരത്ത്

posted 27 Jan 2012 19:27 by arangubangalore@gmail.com


 കേരള മുസ്‌ലിം ജമാഅത്ത്  ഒരുക്കുന്ന 'മഹ്ഫിലെ മിലാദ് 2012' ജനുവരി 30,31 നു യശ്വന്തപുരം    ബദ്‌രിയ്യ മസ്ജിദില്‍ നടക്കും. ഫെബ്രുവരി 2 മുതല്‍   5 വരെ  മഹമൂദ് ഷരീഫ് സ്‌കൂള്‍ ഗ്രൗണ്ടില്‍  മത പ്രഭാഷണവും  നടക്കും.

കെ.എന്‍ .എസ്.എസ്. ദൂരവാണി നഗര്‍ കരയോഗത്തിന്റെ രജതജൂബിലി ജാനുവരി 29നു

posted 27 Jan 2012 19:20 by arangubangalore@gmail.com


കെ.എന്‍ .എസ്.എസ്. ദൂരവാണി നഗര്‍ കരയോഗത്തിന്റെ രജതജൂബിലി ജാനുവരി 29നു 
ദൂരവാണി നഗര്‍ ഐ.ടി.ഐ. വിദ്യാമന്ദിര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 
 രാവിലെ 9.30 നു പ്രൊഫ. സാധു വി. രംഗരാജന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്  കുടുബാംഗങ്ങളുടെ  
കലാപരിപാടികള്‍ അരങ്ങേറും..

അഴീക്കോടിന്റെ നിര്യാണത്തില്‍ കഥാരംഗം സാഹിത്യവേദി അനുശോചിച്ചു

posted 27 Jan 2012 19:10 by arangubangalore@gmail.com




ബാംഗ്ലൂര്‍ : അഴീക്കോടിന്റെ നിര്യാണത്തില്‍ കഥാരംഗം സാഹിത്യവേദി അനുശോചിച്ചു. എ. എം. ദാമോദരന്‍ നായര്‍ അനുശോചനപ്രസംഗം നടത്തി. ഉണ്ണികൃഷ്ണന്‍ ചെറുതുരുത്തി, ടി.കെ. രവീന്ദ്രന്‍ , കെ. കവിത,  പൊന്നമ്മ,  തങ്കമ്മ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു

1-10 of 32