News & Updates July 01, 2026

'അ ഭയം' - August 22 - നാടകം

'അ ഭയം' - August 22 - നാടകം
'അ ഭയം'

ആരെയാണ് വിശ്വസിക്കേണ്ടത്...?
ആരെയാണ് സ്നേഹിക്കേണ്ടത്...?"

ഈ രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരം തേടിയാണ് പല ജീവിതങ്ങളും ഇന്നും മുന്നോട്ട് പോകുന്നത്.

ചില മനുഷ്യർ നമ്മളെ ചേർത്തുപിടിക്കും... ഒടുവിൽ തള്ളിയിടാൻ.
ചിലർ സ്നേഹിക്കും ഒടുവിൽ മുറിവേൽപ്പിക്കാൻ.
ചിലർ വിശ്വാസം ചോദിക്കും ഒടുവിൽ അതുതന്നെ തകർക്കാൻ.

അപ്പോഴാണ് മനസ്സിൽ ഒരു ഭയം ജനിക്കുന്നത്

ഇനി ആരെ വിശ്വസിക്കും...?
ഇനി ആരെ സ്നേഹിക്കും...?

ആ ഭയത്തിന്റെ കഥയാണ് 'അ ഭയം'.

ഇത് വെറുമൊരു നാടകമല്ല. ഒരുപക്ഷേ നിങ്ങളുടെ ജീവിതത്തിന്റെ ഒരു കണ്ണാടിയായിരിക്കും. വേദിയിൽ അരങ്ങേറുന്ന ഓരോ സംഭാഷണത്തിലും നിങ്ങൾ നിങ്ങളെ തന്നെ കണ്ടേക്കാം. ഓരോ നിശ്ശബ്ദതയിലും നിങ്ങളുടെ ജീവിതത്തിലെ ചില ഓർമ്മകൾ കേട്ടേക്കാം. തിരശ്ശീല വീഴുമ്പോൾ കൈയടികൾ മാത്രമല്ല... കണ്ണുകളും മനസ്സും ഒരുപോലെ നിറയുന്ന ഒരു അനുഭവമായിരിക്കും അത്.

ഞങ്ങൾ ഒരു നാടകം അവതരിപ്പിക്കുകയല്ല ഒരു അനുഭവമാണ് നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്.

നിരാശപ്പെടുത്തില്ല
ഇത് ഒരു പരസ്യവാചകമല്ല കലാകാരന്മാരെന്ന നിലയിൽ ഞങ്ങൾ നൽകുന്ന വാക്കാണ്.

ഇന്ന് സിനിമകൾക്കും പരിപാടികൾക്കുമായി നാം സമയം കണ്ടെത്താറുണ്ട്. അതുപോലെ ഒരിക്കൽ ഒരു നാടകത്തിനും സമയം കണ്ടെത്തൂ. ജീവനുള്ള മനുഷ്യരുടെ ശ്വാസവും വികാരവും വേദിയിൽ നേരിട്ട് അനുഭവിക്കുമ്പോൾ കലയുടെ യഥാർത്ഥ ശക്തി എന്താണെന്ന് നിങ്ങൾ തിരിച്ചറിയും.

കണ്ണൂരിലെ എല്ലാ നാടകപ്രേമികളോടും, നാടക കലാകാരൻമാരോടും, കലാസ്നേഹികളോടും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

വരണം
ഒരു നാടകം കാണാൻ മാത്രമല്ല
ഒരു അനുഭവം ജീവിക്കാൻ.

📅 August 22
🕕 വൈകിട്ട് 6:00 മണി
📍 ജവഹർലാൽ നെഹ്റു പബ്ലിക് ലൈബ്രറി ഓഡിറ്റോറിയം, യോഗശാല റോഡ്, കണ്ണൂർ

Navaneetham Nadakaveed Presents

അ ഭയം

Recent Articles

View All